Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bengal Election

തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം യ​ഥാ​ർ​ഥ ജ​ന​വി​ധി​യ​ല്ല, മു​ഖ്യ​മ​ന്ത്രി സ്ഥാ​നം രാ​ജി​വ​യ്ക്കി​ല്ലെ​ന്ന് മ​മ​താ ബാ​ന​ർ​ജി

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി സ്ഥാ​നം രാ​ജി​വ​യ്ക്കി​ല്ലെ​ന്ന് മ​മ​താ ബാ​ന​ർ​ജി. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം യ​ഥാ​ർ​ഥ ജ​ന​വി​ധി​യ​ല്ലെ​ന്നും ബി​ജെ​പി​യും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും ചേ​ർ​ന്ന് ന​ട​ത്തി​യ വ​ലി​യ ഗൂ​ഢാ​ലോ​ച​ന​യാ​ണെ​ന്നും അ​വ​ർ ആ​രോ​പി​ച്ചു.

ധാ​ർ​മി​ക​മാ​യ വി​ജ​യം ത​ങ്ങ​ളു​ടെ പ​ക്ഷ​ത്താ​ണെ​ന്നും അ​തി​നാ​ൽ മു​ഖ്യ​മ​ന്ത്രി സ്ഥാ​നം രാ​ജി​വ​യ്ക്കി​ല്ലെ​ന്നും മ​മ​താ പ്ര​ഖ്യാ​പി​ച്ചു. ഞാ​ൻ തോ​റ്റി​രു​ന്നെ​ങ്കി​ൽ രാ​ജി​വ​യ്ക്കു​മാ​യി​രു​ന്നു. പ​ക്ഷേ സ​മ്മ​ർ​ദ്ദ​ത്തി​ന് വ​ഴ​ങ്ങി ഞാ​ൻ രാ​ജി​വ​യ്ക്കു​മെ​ന്ന് ആ​രെ​ങ്കി​ലും ക​രു​തു​ന്നു​ണ്ടെ​ങ്കി​ൽ, അ​ത് സം​ഭ​വി​ക്കാ​ൻ പോ​കു​ന്നി​ല്ല.

ഞ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ട്ടി​ല്ല, അ​ത് അ​വ​രു​ടെ ബ​ല​പ്ര​യോ​ഗ​മാ​ണ്.- കോ​ൽ​ക്ക​ത്ത​യി​ൽ ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ മ​മ​താ ബാ​ന​ർ​ജി പ​റ​ഞ്ഞു.

ത​ന്‍റെ യ​ഥാ​ർ​ഥ എ​തി​രാ​ളി ബി​ജെ​പി​യ​ല്ല, മ​റി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നാ​യി​രു​ന്നു. ക​മ്മീ​ഷ​ൻ വൃ​ത്തി​കെ​ട്ട ക​ളി ക​ളി​ച്ചു. ബി​ജെ​പി​യും ക​മ്മീ​ഷ​നും ത​മ്മി​ലു​ള്ള ഒ​ത്തു​ക​ളി​യാ​ണ് ന​ട​ന്ന​ത്.

വോ​ട്ട​ർ പ​ട്ടി​ക​യി​ൽ​നി​ന്ന് 90 ല​ക്ഷം പേ​രു​ക​ൾ നീ​ക്കം ചെ​യ്തു. കോ​ട​തി​യി​ൽ പോ​യ​തി​ന് ശേ​ഷ​മാ​ണ് 32 ല​ക്ഷം പേ​രു​ക​ൾ തി​രി​കെ ചേ​ർ​ത്ത​ത്. ഐ​എ​എ​സ്, ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ മാ​റ്റി ബി​ജെ​പി​ക്ക് താ​ൽ​പ​ര്യ​മു​ള്ള​വ​രെ നി​യ​മി​ച്ച​തും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​ടെ​യും നേ​രി​ട്ടു​ള്ള ഇ​ട​പെ​ട​ലു​മാ​ണ് ഈ ​ഫ​ല​ത്തി​ന് പി​ന്നി​ൽ.

മ​ഹാ​രാ​ഷ്ട്ര, ഹ​രി​യാ​ന, ബി​ഹാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ന്ന​പോ​ലെ ബം​ഗാ​ളി​ലും കേ​ന്ദ്ര സ​ർ​ക്കാ​ർ നേ​രി​ട്ട് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​പെ​ട്ടു. ഏ​ക​ദേ​ശം 100 സീ​റ്റു​ക​ൾ ത​ങ്ങ​ളി​ൽ​നി​ന്ന് ബ​ലം പ്ര​യോ​ഗി​ച്ച് ത​ട്ടി​യെ​ടു​ത്തു.

ന​ട​ന്ന​ത് തെ​ര​ഞ്ഞെ​ടു​പ്പ​ല്ല. കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​നും ചേ​ർ​ന്ന് ന​ട​ത്തി​യ ഒ​ത്തു​ക​ളി ആ​യി​രു​ന്നു. ത​ന്‍റെ ജീ​വി​ത​ത്തി​ൽ ഇ​ത്ര​യും മോ​ശ​മാ​യ ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്ടി​ട്ടി​ല്ലെ​ന്നും മ​മ​താ ബാ​ന​ർ​ജി പ്ര​തി​ക​രി​ച്ചു.

ഒ​രു പോ​ളിം​ഗ് സ്റ്റേ​ഷ​നി​ൽ​വ​ച്ച് താ​ൻ ശാ​രീ​രി​ക​മാ​യി ആ​ക്ര​മി​ക്ക​പ്പെ​ട്ടു. വ​യ​റ്റി​ലും പു​റ​ത്തും മ​ർ​ദ്ദ​ന​മേ​റ്റു. ആ ​സ​മ​യ​ത്ത് സി​സി​ടി​വി ഓ​ഫ് ചെ​യ്തി​രി​ക്കു​ക​യാ​യി​രു​ന്നു. കൗ​ണ്ടിം​ഗ് സ്റ്റേ​ഷ​നി​ൽ​നി​ന്നു ത​ന്നെ പു​റ​ത്തേ​ക്ക് ത​ള്ളി. വോ​ട്ടെ​ടു​പ്പി​ന് ശേ​ഷം ഇ​വി​എ​മ്മു​ക​ളി​ൽ എ​ങ്ങ​നെ 80-90 ശ​ത​മാ​നം ചാ​ർ​ജ് അ​വ​ശേ​ഷി​ച്ചു​വെ​ന്നും അ​വ​ർ ചോ​ദി​ച്ചു.

National

ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പ് നാ​ളെ

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ൽ തീ​പാ​റി​യ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നു തി​ര​ശീ​ല. ഇ​ന്ന​ത്തെ നി​ശ​ബ്ദ പ്ര​ചാ​ര​ണ​ത്തോ​ടെ നാ​ളെ ബം​ഗാ​ൾ ജ​ന​ത അ​ന്തി​മ​വി​ധി​യെ​ഴു​ത്തി​നാ​യി പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തും.

ര​ണ്ടാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും ഘ​ട്ട വോ​ട്ടെ​ടു​പ്പി​ൽ 142 മ​ണ്ഡ​ല​ങ്ങ​ളി​ലെ ജ​ന​വി​ധി​യാ​ണു കു​റി​ക്കു​ക. കൊ​ല്‍​ക്ക​ത്ത നോ​ര്‍​ത്ത്, കൊ​ല്‍​ക്ക​ത്ത സൗ​ത്ത്, ഹൗ​റ, നാ​ദി​യ, നോ​ര്‍​ത്ത് 24 പ​ര്‍​ഗ​നാ​സ്, സൗ​ത്ത് 24 പ​ര്‍​ഗ​നാ​സ്, ഹു​ഗ്ലി, പൂ​ര്‍​ബ ബ​ര്‍​ധ​മാ​ന്‍ ജി​ല്ല​ക​ളി​ലാ​ണു മ​ണ്ഡ​ല​ങ്ങ​ള്‍.

വോ​ട്ട​ർ​പ​ട്ടി​ക തീ​വ്ര​പ​രി​ഷ്ക​ര​ണം, അ​തി​ർ​ത്തി​യി​ലെ നു​ഴ​ഞ്ഞു​ക​യ​റ്റം, അ​ഴി​മ​തി, തൊ​ഴി​ലി​ല്ലാ​യ്മ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ഭ​ര​ണ​ക​ക്ഷി​യാ​യ തൃ​ണ​മൂ​ലും മു​ഖ്യ​പ്ര​തി​പ​ക്ഷ​മാ​യ ബി​ജെ​പി​യും രൂ​ക്ഷ​മാ​യ വാ​ക്പോ​രാ​ണ് ന​ട​ത്തി​യ​ത്. ര​ണ്ടു മു​ന്ന​ണി​ക​ളെ​യും വെ​ല്ലു​വി​ളി​ച്ച് ഇ​ട​തു​പ​ക്ഷ​വും തി​രി​ച്ചു​വ​ര​വി​ന് ശ്ര​മം ന​ട​ത്തു​ന്നു.

തൃ​ണ​മൂ​ൽ ഭ​ര​ണ​ത്തി​ൽ ബം​ഗാ​ൾ നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​രു​ടെ സ്വ​ർ​ഗ​മാ​യെ​ന്നു ബി​ജെ​പി ആ​രോ​പി​ച്ചു. വി​ഭ​ജ​ന​രാ​ഷ്‌​ട്രീ​യ​മാ​ണു ബി​ജെ​പി പ​രീ​ക്ഷി​ക്കു​ന്ന​തെ​ന്നും ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ബം​ഗാ​ളി​നെ വി​ഭ​ജി​ക്കു​മെ​ന്നു​മാ​യി​രു​ന്നു മ​മ​ത​യു​ടെ തി​രി​ച്ച​ടി.ബി​ജെ​പി​ക്കു​വേ​ണ്ടി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​ചാ​ര​ണം.

ഇ​ന്ന​ലെ ജ​ഗ​ത്ദാ​ലി​ലെ ജി​ലേ​പി മ​ഠി​ല്‍ പൊ​തു​യോ​ഗ​ത്തെ മോ​ദി അ​ഭി​സം​ബോ​ധ​ന ചെ​യ്തു. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​ഹൂ​ഗ്ലി​യി​ലെ ച​ന്ദ​ന​ഗ​ര്‍ ബാ​ഗ്ബ​സാ​റി​ൽ ഉ​ൾ​പ്പെ​ടെ ര​ണ്ടി​ട​ങ്ങ​ളി​ൽ റോ​ഡ്‌​ഷോ ന​ട​ത്തി. ജാ​ദ​വ്പു​ര്‍, ടോ​ളി​ഗ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കാ​യി മു​ഖ്യ​മ​ന്ത്രി​യും തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ മ​മ​ത ബാ​ന​ര്‍​ജി വോ​ട്ട് ചോ​ദി​ച്ചു.

1,64,35,627 പു​രു​ഷ വോ​ട്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ മൊ​ത്തം 3,21,73,837 വോ​ട്ട​ർ​മാ​രാ​ണു ര​ണ്ടാം​ഘ​ട്ട​ത്തി​ൽ 41,001 പോ​ളിം​ഗ് ബൂ​ത്തി​ലൂ​ടെ വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ക്കു​ന്ന​ത്. മു​ഴു​വ​ൻ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലും വെ​ബ്കാ​സ്റ്റിം​ഗ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ അ​റി​യി​ച്ചു.

അ​തി​ശ​ക്ത​മാ​യ സു​ര​ക്ഷ​യും ര​ണ്ടാം​ഘ​ട്ട​ത്തി​ന് ഒ​രു​ക്കി​യി​ട്ടു​ണ്ട്. 2,321 ക​ന്പ​നി കേ​ന്ദ്ര​സേ​ന​യെ ഇ​തി​ന​കം വി​ന്യ​സി​ച്ചു​ക​ഴി​ഞ്ഞു.മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി, സു​വേ​ന്ദു അ​ധി​കാ​രി, മു​തി​ർ​ന്ന ടിം​എ​സി നേ​താ​വ് ഫി​ർ​ഹാ​ദ് ഹ​ക്കിം, ബി​ജെ​പി നേ​താ​വ് രാ​കേ​ഷ് സിം​ഗ് തു​ട​ങ്ങി​യ പ്ര​മു​ഖ​ർ ര​ണ്ടാം​ഘ​ട്ട​ത്തി​ലാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്.

National

ബം​ഗാ​ൾ പി​ടി​ക്കാ​ൻ വാ​ഗ്ദാ​ന പെ​രു​മ​ഴ; ബി​ജെ​പി പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ബി​ജെ​പി പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി. കോ​ൽ​ക്ക​ത്ത​യി​ൽ ന​ട​ത്തി​യ ച​ട​ങ്ങി​ൽ സ​ങ്ക​ൽ​പ് പ​ത്ര എ​ന്ന പേ​രി​ട്ട പ്ര​ക​ട​ന പ​ത്രി​ക കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യാ​ണ് പു​റ​ത്തി​റ​ക്കി​യ​ത്.

വ​നി​ത​ക​ൾ​ക്ക് മാ​സം 3000 രൂ​പ സ​ഹാ​യം ന​ല്‍​കും. വ​നി​താ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ പ്ര​ത്യേ​ക സ്ക്വാ​ഡ്, ബ​റ്റാ​ലി​യ​ൻ രൂ​പീ​ക​രി​ക്കും. തൊ​ഴി​ൽ ര​ഹി​ത​ർ​ക്ക് 3000 രൂ​പ സ​ഹാ​യം ഉ​റ​പ്പാ​ക്കും. സ​ർ​ക്കാ​ർ ജോ​ലി​യി​ൽ 33 ശ​ത​മാ​നം​ വ​നി​താ സം​വ​ര​ണം ന​ട​പ്പാ​ക്കും.

ഏ​ഴാം ശ​മ്പ​ള ക​മ്മീ​ഷ​ൻ പ്രാ​ബ​ല്യ​ത്തി​ലാ​ക്കും. ഏ​കീ​കൃ​ത സി​വി​ൽ കോ​ഡ് ന​ട​പ്പാ​ക്കും, ക​ന്നു​കാ​ലി ക​ട​ത്ത് ത​ട​യാ​ൻ ക​ർ​ശ​ന നി​യ​മം ഉ​റ​പ്പു​വ​രു​ത്തും. മ​ത സ്വാ​ത​ന്ത്ര്യം ഉ​റ​പ്പാ​ക്കാ​ൻ നി​യ​മം പാ​സാ​ക്കും. സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ കേ​സു​ക​ളി​ൽ അ​ന്വേ​ഷ​ണം ക​ർ​ശ​ന​മാ​ക്കും.

75 ല​ക്ഷം ലാ​ഖ്പ​തി ദീ​ദി​മാ​രെ സൃ​ഷ്ടി​ക്കും. എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും വ​നി​താ ഹെ​ല്പ് ഡെ​സ്ക് ഒ​രു​ക്കും തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന വാ​ഗ്ദാ​ന​ങ്ങ​ൾ.

National

അ​ധി​ർ ര​ഞ്ജ​ൻ ചൗ​ധ​രി നി​യ​മ​സ​ഭ​യി​ലേ​ക്ക്, 284 സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച് കോ​ൺ​ഗ്ര​സ്

ന്യൂ​ഡ​ൽ​ഹി: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് അ​ധി​ർ ര​ഞ്ജ​ൻ ചൗ​ധ​രി പശ്ചിമ ബംഗാള്‍ നി​യ​മ​സ​ഭ​യി​ലേ​ക്കു മ​ത്സ​രി​ക്കും. ചൗ​ധ​രി അ​ട​ക്കം 284 സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ട്ടി​ക കോ​ൺ​ഗ്ര​സ് പു​റ​ത്തു​വി​ട്ടു.

ബ​ഹ​റാം​പു​ർ മ​ണ്ഡ​ല​ത്തി​ലാ​ണ് ചൗ​ധ​രി മ​ത്സ​രി​ക്കു​ക. കോ​ൺ​ഗ്ര​സി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തി​യ മു​ൻ തൃ​ണ​മൂ​ൽ എം​പി മൗ​സം നൂ​ർ മാ​ല​തി​പു​രി​ൽ ജ​ന​വി​ധി തേ​ടും. ബം​ഗാ​ളി​ൽ കോ​ൺ​ഗ്ര​സ് ഒ​റ്റ​യ്ക്കാ​ണു മ​ത്സ​രി​ക്കു​ക.

മാ​ധ​പ് റാ​യ് (ഡാ​ർ​ജ​ലിം​ഗ്), അ​ബ്ദു​ൾ ഹ​ന്ന​ൻ (സു​ജാ​പു​ർ), സു​സ്മി​ത ബി​ശ്വാ​സ് (ഡം​ഡം), ഗൗ​തം ഭ​ട്ടാ​ചാ​ര്യ (ഡ​യ​മ​ണ്ട് ഹാ​ർ​ബ​ർ), സൗ​വി​ക് മു​ഖ​ർ​ജി (അ​സ​ൻ​സോ​ൾ ദ​ക്ഷി​ൺ), സു​മ​ൻ റോ​യ് ചൗ​ധ​രി (മ​ണി​ക്താ​ല) എ​ന്നി​വ​രാ​ണ് സീ​റ്റ് ല​ഭി​ച്ച പ്ര​മു​ഖ​ർ.

മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യും പ്ര​തി​പ​ക്ഷ നേ​താ​വ് സു​വേ​ന്ദു അ​ധി​കാ​രി​യും നേ​ർ​ക്കു നേ​ർ പോ​രാ​ടു​ന്ന ഭ​വാ​നി​പു​രി​ൽ പ്ര​ദീ​പ് പ്ര​സാ​ദ് ആ​ണു കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി. യു​വ​നേ​താ​വ് ജ​രി​യാ​തു​ൽ ഹു​സൈ​ൻ പ്ര​സ്റ്റീ​ജ് സീ​റ്റാ​യ ന​ന്ദി​ഗ്രാ​മി​ൽ മ​ത്സ​രി​ക്കും.

National

ബം​ഗാ​ളി​ലും അ​തൃ​പ്ത​ർ: തല പു​ക​ഞ്ഞ് പാ​ർ​ട്ടി​ക​ൾ

കോ​​​​​ൽ​​​​​ക്ക​​​​​ത്ത: പ​​​​​ശ്ചി​​​​​മ ബം​​​​​ഗാ​​​​​ളി​​​​​ലും അ​​​​​സം​​​​​തൃ​​​​​പ്ത​​​​​രു​​​​​ടെ ക​​​​​ലാ​​​​​പ​​​​​ത്തി​​​​​ൽ ത​​ല​​പു​​​​​ക​​​​​ഞ്ഞ് രാ​​​​​ഷ്‌‌​​​​​ട്രീ​​​​​യ പാ​​​​​ർ​​​​​ട്ടി​​​​​ക​​​​​ൾ. ഭ​​​​​ര​​​​​ണ​​​​​ക​​​​​ക്ഷി​​​​​യാ​​​​​യ തൃ​​​​​ണ​​​​​മൂ​​​​​ൽ കോ​​​​​ൺ​​​​​ഗ്ര​​​​​സും പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​​മാ​​​​​യ ബി​​​​​ജെ​​​​​പി​​​​​യി​​​​​ലും സീ​​​​​റ്റ് നി​​​​​ഷേ​​​​​ധി​​​​​ക്ക​​​​​പ്പെ​​​​​ട്ട​​​​​വ​​​​​ർ ക​​​​​ലാ​​​​​പ​​​​​ക്കൊ​​​​​ടി ഉ​​​​​യ​​​​​ർ​​​​​ത്തി​​​​​ക്ക​​​​​ഴി​​​​​ഞ്ഞു. മു​​​​​ൻ​​​​​കാ​​​​​ല​​​​​ങ്ങ​​​​​ളെ അ​​​​​പേ​​​​​ക്ഷി​​​​​ച്ച് വി​​​​​മ​​​​​ത​​​​​ക​​​​​ലാ​​​​​പം പ്ര​​​​​ത്യാ​​​​​ഘാ​​​​​ത​​​​​ങ്ങ​​​​​ൾ ഉ​​​​​ണ്ടാ​​​​​ക്കു​​​​​മെ​​​​​ന്ന് തെ​​​​​ര​​​​​ഞ്ഞെ‌​​​​​ടു​​​​​പ്പ് വി​​​​​ശ​​​​​ക​​​​​ല​​​​​ന വി​​​​​ദ​​​​​ഗ്ധ​​​​​ർ പ​​​​​റ​​​​​യു​​​​​ന്നു.

വോ​​​​​ട്ട​​​​​ർ പ​​​​​ട്ടി​​​​​ക​​​​​യു​​​​​ടെ തീ​​​​​വ്ര​​​​​പ​​​​​രി​​​​​ഷ്ക​​​​​ര​​​​​ണം മൂ​​​​​ലം നി​​​​​ര​​​​​വ​​​​​ധി പേ​​​​​രു​​​​​ടെ വോ​​​​​ട്ട് നി​​​​​ഷേ​​​​​ധി​​​​​ക്ക​​​​​പ്പെ​​​​​ട്ടെ​​​​​ന്ന ആ​​​​​രോ​​​​​പ​​​​​ണം ശ​​​​​ക്ത​​​​​മാ​​​​​യി നി​​​​​ല​​​​​നി​​​​​ൽ​​​​​ക്കു​​​​​മ്പോ​​​​​ഴാ​​​​​ണ് പു​​​​​തി​​​​​യ അ​​​​​സ്വ​​​​​സ്ഥ​​​​​ത. വി​​​​​മ​​​​​ത​​​​​ക​​​​​ലാ​​​​​പം നി​​​​​ര​​​​​വ​​​​​ധി സീ​​​​​റ്റു​​​​​ക​​​​​ളി​​​​​ലെ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ക​​​​​ണ​​​​​ക്കു​​​​​ക​​​​​ളി​​​​​ൽ മാ​​​​​റ്റം വ​​​​​രു​​​​​ത്തി​​​​​യേ​​​​​ക്കും.

ഭ​​​​​ര​​​​​ണ​​​​​ക​​​​​ക്ഷി​​​​​യാ​​​​​യ ടി​​​​​എം​​​​​സി​​​​​യി​​​​​ൽ മു​​​​​ത​​​​​ൽ പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​​മാ​​​​​യ ബി​​​​​ജെ​​​​​പി​​​​​യി​​​​​ൽ വ​​​​​രെ വി​​​​​മ​​​​​ത​​​​​ക​​​​​ലാ​​​​​പം രൂ​​​​​ക്ഷ​​​​​മാ​​​​​ണ്. വോ​​​​​ട്ട​​​​​ർ പ​​​​​ട്ടി​​​​​ക പ​​​​​രി​​​​​ഷ്ക​​​​​ര​​​​​ണ​​​​​ത്തോ‌​​​​​ടെ ബൂ​​​​​ത്ത് ത​​​​​ല കൂ​​​​​ട്ടാ​​​​​യ്മ​​​​​യും ഐ​​​​​ക്യ​​​​​ത്തോ​​​​​ടെ​​​​​യു​​​​​ള്ള പ്ര​​​​​ച​​​​​ര​​​​​ണ​​​​​വും പാ​​​​​ർ​​​​​ട്ടി​​​​​ക​​​​​ൾ​​​​​ക്ക് മു​​​​​ൻ​​​​​പെ​​​​​ന്ന​​​​​ത്തേ​​​​​ക്കാ​​​​​ളും നി​​​​​ർ​​​​​ണാ​​​​​യ​​​​​ക​​​​​മാ​​​​​ണ്.

ടി​​​​​എം​​​​​സി നി​​​​​ർ​​​​​ണാ​​​​​യ​​​​​ക​​​​​മാ​​​​​യ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​നെ നേ​​​​​രി​​​​​ടാ​​​​​ൻ പു​​​​​തു​​​​​മു​​​​​ഖ​​​​​ങ്ങ​​​​​ളെ​​​​​യാ​​​​​ണ് അ​​​​​ണി​​​​​നി​​​​​ര​​​​​ത്തു​​​​​ന്ന​​​​​ത്. മൂ​​​​​ന്നി​​​​​ലൊ​​​​​ന്ന് സി​​​​​റ്റിം​​​​​ഗ് എം​​​​​എ​​​​​ൽ​​​​​എ​​​​​മാ​​​​​ർ​​​​​ക്കും ഇ​​​​​തോ​​​​​ടെ മാ​​​​​റി​​​​​നി​​​​​ൽ​​​​​ക്കേ​​​​​ണ്ടി​​​​​വ​​​​​ന്നു. 74 സി​​​​​റ്റിം​​​​​ഗ് എം​​​​​എ​​​​​ൽ​​​​​എ​​​​​മാ​​​​​ർ​​​​​ക്കാ​​​​​ണ് സീ​​​​​റ്റ് നി​​​​​ഷേ​​​​​ധി​​​​​ച്ച​​​​​ത്. 294ൽ 291 ​​​​​സീ​​​​​റ്റു​​​​​ക​​​​​ളി​​​​​ലേ​​​​​ക്കും സ്ഥാ​​​​​നാ​​​​​ർ​​​​​ത്ഥി​​​​​ക​​​​​ളെ പ്ര​​​​​ഖ്യാ​​​​​പി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു. മ​​​​​ന്ത്രി താ​​​​​ജ്മു​​​​​ൽ ഹു​​​​​സൈ​​​​​ന് മാ​​​​​ൽ​​​​​ഡ​​​​​യി​​​​​ലെ‌ ഹ​​​​​രി​​​​​ശ്ച​​​​​ന്ദ്ര​​​​​പു​​​​​രി​​​​​ൽ സീ​​​​​റ്റ് നി​​​​​ഷേ​​​​​ധി​​​​​ച്ചു.

മൂ​​​​​ന്ന് ത​​​​​വ​​​​​ണ എം​​​​​എ​​​​​ൽ​​​​​എ​​​​​യാ​​​​​യ താ​​​​​ജ്മു​​​​​ലി​​​​​ന് പ​​​​​ക​​​​​രം 2021ലെ ​​​​​നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ ബി​​​​​ജെ​​​​​പി സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​യാ​​​​​യി അ​​​​​തേ സീ​​​​​റ്റി​​​​​ൽ മ​​​​​ത്സ​​​​​രി​​​​​ച്ച മ​​​​​തി​​​​​യു​​​​​ർ റ​​​​​ഹ്മാ​​​​​നെ​​​​​യാ​​​​​ണ് ടി​​​​​എം​​​​​സി പ​​​​​രീ​​​​​ക്ഷി​​​​​ക്കു​​​​​ന്ന​​​​​ത്. ഇ​​​​​തോ​​​​​ടെ താ​​​​​ജ്മു​​​​​ലും അ​​​​​നു​​​​​യാ​​​​​യി​​​​​ക​​​​​ളും ക​​​​​ലാ​​​​​പ​​​​​ക്കൊ​​​​​ടി ഉ​​​​​യ​​​​​ർ​​​​​ത്തി. പാ​​​​​ർ​​​​​ട്ടി ത​​​​​ന്നെ വ​​​​​ഞ്ചി​​​​​ച്ചെ​​​​​ന്ന് അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു. അ​​​​​ന​​​​​ന്ത​​​​​ര​​​​​ഫ​​​​​ല​​​​​ങ്ങ​​​​​ൾ അ​​​​​നു​​​​​ഭ​​​​​വി​​​​​ക്കേ​​​​​ണ്ടി​​​​​വ​​​​​രു​​​​​മെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പ് ന​​​​​ൽ​​​​​കി.

ജാ​​​​​ൽ​​​​​പാ​​​​​യ്ഗു​​​​​രി​​​​​യി​​​​​ലെ രാ​​​​​ജ്ഗ​​​​​ഞ്ചി​​​​​ലെ എം​​​​​എ​​​​​ൽ​​​​​എ ഖ​​​​​ഗേ​​​​​ശ്വ​​​​​ർ റോ​​​​​യ് സീ​​​​​റ്റ് നി​​​​​ഷേ​​​​​ധി​​​​​ക്ക​​​​​പ്പെ​​​​​ട്ട​​​​​തോ​​​​​ടെ പാ​​​​​ർ​​​​​ട്ടി ജി​​​​​ല്ലാ ചെ​​​​​യ​​​​​ർ​​​​​മാ​​​​​ൻ സ്ഥാ​​​​​നം രാ​​​​​ജി​​​​​വ​​​​​ച്ചു. ഏ​​​​​ഷ്യ​​​​​ൻ ഗെ​​​​​യിം​​​​​സ് സ്വ​​​​​ർ​​​​​ണ മെ​​​​​ഡ​​​​​ൽ ജേ​​​​​താ​​​​​വ് സ്വ​​​​​പ്‌​​​​​ന ബ​​​​​ർ​​​​​മ​​​​​നാ​​​​​ണ് സീ​​​​​റ്റ് ന​​​​​ൽ​​​​​കി​​​​​യ​​​​​ത്. നോ​​​​​ർ​​​​​ത്ത് 24 പ​​​​​ർ​​​​​ഗാ​​​​​നാ​​​​​സി​​​​​ലെ അം​​​​​ദം​​​​​ഗ​​​​​യി​​​​​ൽ, മൂ​​​​​ന്ന് ത​​​​​വ​​​​​ണ എം​​​​​എ​​​​​ൽ​​​​​എ​​​​​യാ​​​​​യി​​​​​രു​​​​​ന്ന റ​​​​​ഫീ​​​​​ഖു​​​​​ർ റ​​​​​ഹ്മാ​​​​​ന് സീ​​​​​റ്റ് നി​​​​​ഷേ​​​​​ധി​​​​​ച്ച​​​​​തോ​​​​​ടെ പ്ര​​​​​തി​​​​​ഷേ​​​​​ധം പൊ​​​​​ട്ടി​​​​​പ്പു​​​​​റ​​​​​പ്പെ​​​​​ട്ടു. പാ​​​​​ർ​​​​​ട്ടി തീ​​​​​രു​​​​​മാ​​​​​നം പു​​​​​നഃ​​​​​പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന് ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ട് അ​​​​​നു​​​​​യാ​​​​​യി​​​​​ക​​​​​ൾ റോ​​​​​ഡു​​​​​ക​​​​​ൾ ഉ​​​​​പ​​​​​രോ​​​​​ധി​​​​​ച്ചു.

ബി​​​​​ജെ​​​​​പി​​​​​യി​​​​​ലും സ്ഥാ​​​​​നാ​​​​​ർ​​​​​ഥി പ​​​​​ട്ടി​​​​​ക പു​​​​​റ​​​​​ത്തു​​​​​വ​​​​​ന്ന​​​​​തി​​​​​ന് ആ​​​​​ഭ്യ​​​​​ന്ത​​​​​ര ക​​​​​ല​​​​​ഹം രൂ​​​​​ക്ഷ​​​​​മാ​​​​​യി. സ്ഥാ​​​​​നാ​​​​​ർ​​​​​ഥി നി​​​​​ർ​​​​​ണ​​​​​യ​​​​​ത്തി​​​​​ൽ അ​​​​​തൃ​​​​​പ്തി പ്ര​​​​​ക​​​​​ടി​​​​​പ്പി​​​​​ച്ച് വെ​​​​​ള്ളി​​​​​യാ​​​​​ഴ്ച സാ​​​​​ൾ​​​​​ട്ട് ലേ​​​​​ക്കി​​​​​ലെ ബി​​​​​ജെ​​​​​പി സം​​​​​സ്ഥാ​​​​​ന ആ​​​​​സ്ഥാ​​​​​ന​​​​​ത്തേ​​​​​ക്ക് നൂ​​​​​റു​​​​​ക​​​​​ണ​​​​​ക്കി​​​​​ന് പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​രാ​​​​​ണ് ഇ​​​​​ര​​​​​ച്ചെ​​​​​ത്തി​​​​​യ​​​​​ത്.

ബെ​​​​​ലി​​​​​യാ​​​​​ഘ​​​​​ട്ട, എ​​​​​ന്‍റാ​​​​​ലി, ഹൗ​​​​​റ, ഗോ​​​​​സ​​​​​ബ, കു​​​​​ൽ​​​​​പ്പി എ​​​​​ന്നീ മ​​​​​ണ്ഡ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ൽ നി​​​​​ന്നു​​​​​ള്ള പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​രാ​​​​​ണ് പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​വു​​​​​മാ​​​​​യി എ​​​​​ത്തി​​​​​യ​​​​​ത്. ബെ​​​​​ലി​​​​​യാ​​​​​ഘ​​​​​ട്ട​​​​​യി​​​​​ൽ പാ​​​​​ർ​​​​​ഥ ചൗ​​​​​ധ​​​​​രി​​​​​യെ സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​യാ​​​​​ക്കി​​​​​യ​​​​​തി​​​​​ൽ പ്ര​​​​​തി​​​​​ഷേ​​​​​ധി​​​​​ച്ചാ​​​​​ണ് പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​ർ ആ​​​​​ദ്യം ഓ​​​​​ഫീ​​​​​സി​​​​​ലെ​​​​​ത്തി​​​​​യ​​​​​ത്.

ബി​​​​​ജെ​​​​​പി ജ​​​​​ന​​​​​റ​​​​​ൽ സെ​​​​​ക്ര​​​​​ട്ട​​​​​റി ലോ​​​​​ക്ക​​​​​റ്റ് ചാ​​​​​റ്റ​​​​​ർ​​​​​ജി​​​​​യു​​​​​മാ​​​​​യി പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​ക്കാ​​​​​രു​​​​​മാ​​​​​യി ച​​​​​ർ​​​​​ച്ച ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​തി​​​​​നി​​​​​ടെ മ​​​​​റ്റ് മ​​​​​ണ്ഡ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്നു​​​​​ള്ള​​​​​വ​​​​​ർ കൂ​​​​​ടി പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​വു​​​​​മാ​​​​​യി എ​​​​​ത്തു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. അ​​​​​തോ​​​​​ടെ കാ​​​​​ര്യ​​​​​ങ്ങ​​​​​ൾ കൈ​​​​​വി​​​​​ട്ടു പോ​​​​​യി. ഇ​​​​​വ​​​​​ർ പാ​​​​​ർ​​​​​ട്ടി ഓ​​​​​ഫീ​​​​​സി​​​​​ലേ​​​​​ക്ക് അ​​​​​തി​​​​​ക്ര​​​​​മി​​​​​ച്ചു ക​​​​​യ​​​​​റാ​​​​​ൻ ശ്ര​​​​​മി​​​​​ക്കു​​​​​ക​​​​​യും മു​​​​​ദ്രാ​​​​​വാ​​​​​ക്യം വി​​​​​ളി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു.

ത​​​​​ങ്ങ​​​​​ൾ പ​​​​​റ​​​​​യു​​​​​ന്ന​​​​​വ​​​​​രെ സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​യാ​​​​​ക്കി​​​​​യി​​​​​ല്ലെ​​​​​ങ്കി​​​​​ൽ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ബ​​​​​ഹി​​​​​ഷ്‌​​​​​ക്ക​​​​​രി​​​​​ക്കു​​​​​മെ​​​​​ന്ന് പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​ർ ഭീ​​​​​ഷ​​​​​ണി മു​​​​​ഴ​​​​​ക്കി.

National

ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് മൂന്നു ഘട്ടമായി

കോ​​​ൽ​​​ക്ക​​​ത്ത: പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ലെ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് തീ​​​യ​​​തി മാ​​​ർ​​​ച്ച് ര​​​ണ്ടാം​​​ വാ​​​രം പ്ര​​​ഖ്യാ​​​പി​​​ച്ചേ​​​ക്കു​​​മെ​​​ന്ന് സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ. മൂ​​​ന്ന​​​ഘ​​​ട്ട​​​മാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​നാ​​​ണു സാ​​​ധ്യ​​​ത.

ഹോ​​​ളി​​​ക്കു​​​ശേ​​​ഷം അ​​​ടു​​​ത്ത​​​യാ​​​ഴ്ച അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീഷ​​ൻ സം​​​സ്ഥാ​​​നം സ​​​ന്ദ​​​ർ​​​ശി​​​ച്ചേ​​​ക്കും. ഇ​​​തി​​​നു​​​ശേ​​​ഷ​​​മാ​​​യി​​​രി​​​ക്കും അ​​​ന്തി​​​മ​​​തീ​​​രു​​​മാ​​​ന​​മെ​​ന്നും അ​​വ​​ർ വ്യ​​ക്ത​​മാ​​ക്കി.

National

ബം​ഗാ​ൾ തെ​ര​ഞ്ഞെ​ടു​പ്പ്; കോ​ൺ​ഗ്ര​സ്-​ഇ​ട​ത് സ​ഖ്യം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ

കോ​ൽ​ക്ക​ത്ത: ബം​ഗാ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ്-​ഇ​ട​ത് സ​ഖ്യം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ. മു​ൻ​കാ​ല​ങ്ങ​ളി​ലെ സ​ഖ്യ പ​രീ​ക്ഷ​ണ​ങ്ങ​ൾ വ​ലി​യ പ​രാ​ജ​യ​മാ​യി​രു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ഖ്യം വേ​ണോ അ​തോ ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്ക​ണോ​യെ​ന്ന കാ​ര്യ​ത്തി​ൽ ഇ​രു പാ​ർ​ട്ടി​ക​ൾ​ക്കു​മു​ള്ളി​ൽ ഭി​ന്ന​ത രൂ​ക്ഷ​മാ​ണ്.

സം​സ്ഥാ​ന കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ ശു​ഭ​ങ്ക​ർ സ​ർ​ക്കാ​രും ഒ​രു വി​ഭാ​ഗം മു​തി​ർ​ന്ന നേ​താ​ക്ക​ളും ഇ​ത്ത​വ​ണ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ്. ക​ഴി​ഞ്ഞ ര​ണ്ട് പ​തി​റ്റാ​ണ്ടാ​യി സ​ഖ്യ​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്ന​ത് പാ​ർ​ട്ടി​യു​ടെ അ​ടി​ത്ത​റ ത​ക​ർ​ത്തു​വെ​ന്നാ​ണ് ഇ​വ​രു​ടെ വാ​ദം.

കോ​ൺ​ഗ്ര​സു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കു​ന്ന​ത് ഗു​ണ​ത്തേ​ക്കാ​ളേ​റെ ദോ​ഷം ചെ​യ്യു​മെ​ന്ന ചി​ന്ത ഇ​ട​തു​പ​ക്ഷ നേ​താ​ക്ക​ൾ​ക്കു​മു​ണ്ട്. കോ​ൺ​ഗ്ര​സ് ഒ​രു ബാ​ധ്യ​ത​യാ​ണെ​ന്നാ​ണ് ചി​ല ഇ​ട​ത് നേ​താ​ക്ക​ളു​ടെ വി​ല​യി​രു​ത്ത​ൽ. 2016 ൽ ​ഇ​ട​തു​പ​ക്ഷ​ത്തി​ന് 20 ശ​ത​മാ​ന​ത്തോ​ളം വോ​ട്ട് വി​ഹി​ത​മു​ണ്ടാ​യി​രു​ന്ന​ത് 2021ൽ ​വെ​റും 4.71 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു.

ഈ ​വോ​ട്ടു​ക​ൾ വ​ലി​യ​തോ​തി​ൽ ബി​ജെ​പി​യി​ലേ​ക്ക് ചോ​രാ​ൻ കോ​ൺ​ഗ്ര​സു​മാ​യു​ള്ള സ​ഖ്യം കാ​ര​ണ​മാ​യോ​യെ​ന്ന് ഇ​വ​ർ സം​ശ​യി​ക്കു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ഈ​കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മു​ണ്ടാ​കും.

 

Latest News

Corehub Up